02:14am 10 November 2026
NEWS
പി.വി. അൻവര്‍ കണ്ണിലെ കരട്
ലീഗ് പെട്ടെന്ന് പറഞ്ഞാൽ മതി

07/06/2025  07:28 AM IST
അനീഷ് മോഹനചന്ദ്രന്‍
 പുലിവാല്
HIGHLIGHTS

സതീശൻ ഉൾപ്പെടെയുള്ള നേതാക്കൻമാരുമായി തെറ്റാനും അവര്‍ക്ക് താത്പര്യമില്ല. ഈ സാഹചര്യത്തിൽ ലീഗ്... 

മലപ്പുറം : നിലമ്പൂര്‍ മുൻ എം.എൽ.എ. പി.വി. അൻവര്‍ ഇപ്പോൾ ബാദ്ധ്യതയായി മാറിയിരിക്കുന്നത് മുസ്ലീം ലീഗിനാണ്. തനിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊട്ടിയടച്ച വാതിൽ നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് ശേഷം തുറപ്പിക്കാൻ സാധിക്കുമോ എന്നും അതിനായി യു.ഡി.എഫിലെ കക്ഷികളുമായി ചേര്‍ന്ന് താൻ പ്രവര്‍ത്തിക്കുമെന്നും അൻവര്‍ തുറന്നടിച്ചിട്ടുണ്ട്. കക്ഷികളെ കൂടെക്കൂട്ടും എന്നതുകൊണ്ട് അൻവര്‍ ഉദ്ദേശിച്ചത് ലീഗിനെയാണെന്ന് വ്യക്തം. എന്നാൽ മുന്നണിയിലെത്തുംമുന്നേ ഡിമാന്റുകൾ വാരിനിരത്തുന്ന അൻവര്‍ തങ്ങൾക്ക് ബാദ്ധ്യതയാകുമോ എന്നതാണ് ലീഗിന്റെ സംശയം. അൻവര്‍ നാളെ യു.ഡി.എഫിൽ കയറിപ്പറ്റിയാൽ തങ്ങളുടെ മണ്ഡലങ്ങൾ പോലും ചോദിക്കാനും വാദിക്കാനുമുള്ള സാദ്ധ്യതയും അവര്‍ തള്ളുന്നില്ല. 
        അൻവറിന്റെ ചങ്ങാത്തം ലീഗിന്റെ എതിര്‍ചേരിയിലുള്ള എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമായിട്ടാണ്. അതും ലീഗിന് താത്പര്യമില്ല. അതേസമയം, എസ്.ഡി.പി.ഐക്ക് ആയുധമാക്കാൻ അൻവറിനെ വിട്ടൊകൊടുക്കാതെ കൂടെ നിര്‍ത്തി ഒതുക്കണമെന്ന് വാദിക്കുന്നവരും ലീഗിലുണ്ട്. എന്നാൽ സതീശൻ ഉൾപ്പെടെയുള്ള നേതാക്കൻമാരുമായി തെറ്റാനും അവര്‍ക്ക് താത്പര്യമില്ല. ഈ സാഹചര്യത്തിൽ ലീഗ് ആകെ പെട്ടിരിക്കുകയാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് ശേഷം രണ്ടിലൊന്ന് തീരുമാനിക്കാമെന്നാണ് പാണക്കാട് കുടുംബത്തിന്റെ ആലോചന. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img